ഫ്ലാറ്റിലെ സഹതാമസക്കാരിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ജീവപര്യന്തം ശിക്ഷ. സ്റ്റെഫാനി ഹാന്‍സെനെ കൊലപ്പെടുത്തിയ കേസിലാണ് സഹതാമസക്കാരനായ ഇന്ത്യന്‍ വംശജന്‍ ഷെല്‍ഡണ്‍ റോഡ്രിഗസിന് പ്രണയം മുളച്ചത്. എന്നാല്‍ ഇത് പിന്നീട് അസൂയയിലേക്ക് വഴിമാറിയതോടെയാണ് ഷെല്‍ഡണ്‍ കൊല നടത്തിയത്.
39-കാരിയെ ബെഡ്‌റൂമില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇത് ഇവരുടെ കാമുകന്റെ മേല്‍ ചുമത്താനായിരുന്നു ശ്രമം. ചുരുങ്ങിയത് 25 വര്‍ഷം അകത്ത് കിടക്കാനുള്ള ശിക്ഷയാണ് കോടതി വിധിച്ചത്.
ഓള്‍ഡ് ബെയ്‌ലി വിചാരണയിലാണ് ഇന്ത്യന്‍ വംശജന്റെ ക്രൂരതകള്‍ പുറത്തുവന്നത്. ഹീത്രൂ വിമാനത്താവളത്തില്‍ സ്വിസ്‌പോര്‍ട്ടിനായി കാര്‍ഗോ ഏജന്റായാണ് മൂവരും ജോലി ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റെഫാനിയും, റോഗ്രിഗസും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രണയത്തിലേത്ത് നീട്ടാന്‍ സ്റ്റെഫാനി താല്‍പര്യപ്പെട്ടില്ല.
ഇതിന് ശേഷം സഹജീവനക്കാരന്‍ സെല്‍സ്‌കോ കാബിലാനുമായി ഇവര്‍ പ്രണയത്തിലായി. ഇയാള്‍ വിവാഹിതനും, കുട്ടികളുടെ പിതാവുമായിരുന്നു. ഈ പ്രണയത്തില്‍ റോഡ്രിഗസ് അസൂയാലുവായി. ഇതോടെ വെസ്റ്റ് ലണ്ടനിലെ കാമുകൂകാമുകന്‍മാരുടെ വീടുകളില്‍ രഹസ്യ ഡിവൈസുകള്‍ ഘടിപ്പിച്ചു.
ജോലി സമയത്തും, സ്വദേശമായ ഗോവയില്‍ പോകുമ്പോള്‍ പോലും ഇയാള്‍ ഇതുവഴി ശ്രദ്ധിച്ചു. ഇതിന് ശേഷമാണ് ഭീഷണി മുഴക്കിയ ശേഷം റോഡ്രിഗസ് കൊലപാതകം നടത്തിയത്.