എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പ്: കഴിഞ്ഞ വര്‍ഷം മാത്രം 10% ഓപ്പറേഷനുകളും നടത്തിയത് സ്വകാര്യ മേഖലയില്‍
എന്‍എച്ച്എസ് ആശുപത്രികളിലെ നീണ്ട കാത്തിരിപ്പുകളില്‍ രോഗികള്‍ വലയുന്നത് വലിയ പ്രസന്ധിയായി തുടരുകയാണ്. ജീവനക്കാരുടെ കുറവും രോഗികളുടെ ബാഹുല്യവുമാണ് പ്രതിസന്ധിക്ക് കാരണം. കോവിഡ് പ്രതിസന്ധി സ്ഥിതി രൂക്ഷമാക്കി. ഇതുമൂലം കഴിഞ്ഞ വര്‍ഷം മാത്രം പത്തു ശതമാനം ഓപ്പറേഷനുകളും നടത്തിയത് സ്വകാര്യ മേഖലയിലായിരുന്നു.
രോഗം മൂലമുള്ള പ്രതിസന്ധിയില്‍ വലയുമ്പോള്‍ പലരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 2023 ല്‍ എന്‍എച്ച്എസില്‍ നടത്തേണ്ടിയിരുന്ന പല പ്രധാന ശസ്ത്രക്രിയകളും സ്വകാര്യ മേഖലയില്‍ നടത്തേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം പത്തു ശതമാനം ഓപ്പറേഷന്‍ ആണ് സ്വകാര്യ മേഖലയില്‍ നടത്തിയത്. കോവിഡിന് മുമ്പത്തേക്കാള്‍ ഈ അനുപാതം ഏകദേശം അമ്പതു ശതമാനം വര്‍ധിച്ചതായി ഐഎച്ച്പിഎന്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാലത്ത് പല ഓപ്പറേഷനുകളും മാറ്റിവച്ചിരുന്നു. അടിയന്തര സ്വഭാവമുള്ള ഓപ്പറേഷനുകള്‍ മാത്രമാണ് നടത്തിയിരുന്നത്. ഇപ്പോഴിതാ ജീവനക്കാരുടെ കുറവും 76 മില്യണോളം വരുന്ന ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവുമാണ് സ്വകാര്യ മേഖലയിലേക്ക് രോഗികളെ പോകാന്‍ പ്രേരിപ്പിക്കുന്നത്.
എന്‍എച്ച്എസിനായി 164.9 ബില്യണ്‍ പൗണ്ടാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ബജറ്റിലെ തുക വിനിയോഗിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും സംവിധാനം മെച്ചപ്പെടത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ചികിത്സകള്‍ നടപ്പാക്കുന്നത് രോഗികള്‍ക്ക് ഗുണകരമാകും. എന്‍എച്ച്എസിന്റെ മികച്ച പ്രവര്‍ത്തനം സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും പുതിയ കണക്കു പ്രകാരം സ്വകാര്യ മേഖലയെ രോഗികള്‍ ആശ്രയിക്കുന്നത് എന്‍എച്ച്എസിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കും.