യു.കെ.വാര്‍ത്തകള്‍

1 മില്ല്യണ്‍ യുവാക്കള്‍ക്ക് മീസില്‍സ് ഇഞ്ചക്ഷന്‍ അനിവാര്യമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്

19 മുതല്‍ 25 വയസ് വരെയുള്ള ഒരു മില്ല്യണോളം യുവാക്കള്‍ക്ക് മീസില്‍സിന് എതിരായ പ്രതിരോധ കുത്തിവെയ്പ്പ് അനിവാര്യമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്. ഒരിക്കല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കിയ വൈറസ് കേസുകള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കിയതോടെയാണ് ആശങ്ക പടരുന്നത്. ഒക്ടോബര്‍ മുതല്‍ ഇംഗ്ലണ്ടില്‍ 733 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതോടെ യുവാക്കള്‍ വാക്‌സിനേഷന്‍ എടുക്കാന്‍ മുന്നോട്ട് വരണമെന്നാണ് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെടുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ 900,000 വിദ്യാര്‍ത്ഥികളും, യുവ ജോലിക്കാരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം. ഈ മേഖലകളാണ് പ്രധാനമായും ഉയര്‍ന്ന റിസ്‌ക് നേരിടുന്നത്. ദേശീയ തലത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാത്ത പല സ്ഥലങ്ങളുമുണ്ട്.

അസുഖം കൂടുതല്‍ ഗുരുതരമായി മാറുന്നത് കുട്ടികളിലാണ്. എന്നിരുന്നാലും മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനും, വൈറസിനെ കൈമാറാനും, ചിലപ്പോള്‍ ഗുരുതരമായി മാറാനുമുള്ള സാധ്യതകളുണ്ട്. രണ്ട് ഡോസ് എംഎംആര്‍ മീസില്‍സ്, മംപ്‌സ്, റുബെല്ലാ വാക്‌സിനുകളാണ് ആളുകള്‍ എടുക്കേണ്ടത്. എന്നാല്‍ പലര്‍ക്കും ഒരെണ്ണമോ, ഒരെണ്ണം പോലും എടുക്കാത്തവരോ ആണ്.

മീസില്‍സ് ലോകത്തിലെ ഏറ്റവും പകര്‍ച്ചസാധ്യതയുള്ള രോഗങ്ങളിലൊന്നാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വാക്‌സിന്‍സ് ചീഫ് സ്റ്റീവ് റസല്‍ പറഞ്ഞു. ഇത് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഏത് പ്രായമത്തിലും ഗുരുതരമായി മാറാം- സ്റ്റീവ് ഓര്‍മ്മിപ്പിച്ചു.

  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions