യു.കെ.വാര്‍ത്തകള്‍

സമയപരിധി അവസാനിച്ചു; ഇനി കെയര്‍ വര്‍ക്കറായി ജോലി നേടുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരാനാവില്ല

കെയര്‍ വര്‍ക്കര്‍മാരുടെയും, അവരുടെ ഡിപ്പന്‍ഡന്റ്‌സിന്റെയും കുത്തൊഴുക്കു മൂലം കഴിഞ്ഞ വര്‍ഷത്തെ വിസകളുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. സ്റ്റുഡന്റ് വിസകളുടെ പ്രഭ മങ്ങിയതോടെ കെയര്‍ വര്‍ക്കര്‍ വിസയില്‍ മലയാളികള്‍ അടക്കം കൂട്ടത്തോടെ യുകെയിലേക്ക് പറന്നു. ഇതോടെ ബ്രിട്ടന്റെ നെറ്റ് മൈഗ്രേഷന്‍ ഉയര്‍ന്നു. ഫലം പുതുതായി കെയര്‍ വര്‍ക്കറായി ജോലി നേടുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരാനാവില്ല .

സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ ആപ്ലിക്കേഷനിലൂടെ കെയര്‍ വര്‍ക്കറായി അപേക്ഷിക്കുന്നവര്‍ക്ക് പങ്കാളികളെയും, കുട്ടികളെയും കൂടെക്കൂട്ടാന്‍ അനുവദിച്ചിരുന്ന നിയമം അവസാനിച്ചു. മാര്‍ച്ച് 11 മുതല്‍, ഈ വിസാ റൂട്ട് പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരാന്‍ അനുമതി പൂര്‍ണ്ണമായും അവസാനിച്ചു.

11 മാര്‍ച്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനും യുകെയില്‍ ഇവര്‍ക്കൊപ്പം താമസിക്കാനും കഴിയും. പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇംഗ്ലണ്ടിലെ കെയര്‍ വര്‍ക്കര്‍മാരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് & സോഷ്യല്‍ കെയറിന് കീഴില്‍ സ്വതന്ത്ര റെഗുലേറ്ററുടെ മേല്‍നോട്ടത്തിലുള്ള എംപ്ലോയര്‍ക്കൊപ്പം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

കുടുംബത്തെ ഒഴിവാക്കി യുകെയിലേക്ക് വരേണ്ടി വരുന്നത് കെയര്‍ മേഖലയുടെ ഡിമാന്റും കുറയ്ക്കും. ഇത് സംബന്ധിച്ച് യൂണിയനുകള്‍ മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് കെയര്‍ മേഖലയിലെ ശമ്പളം വളരെ താഴ്ന്നതാണ്. ഈ ഘട്ടത്തില്‍ ഭാവിയിലെ മറ്റ് അവസരങ്ങള്‍ ഇല്ലാതാകുന്നതോടെ വിദേശ ജോലിക്കാരെ ഇതിലേക്ക് എത്രത്തോളം ലഭിക്കുമെന്ന സംശയം വ്യാപകമാണ്.

  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions