യു.കെ.വാര്‍ത്തകള്‍

ശാരീരിക വളര്‍ച്ചയെ തടയുന്ന മരുന്നുകള്‍ കൊടുക്കുന്നത് നിര്‍ത്തിവച്ച് എന്‍എച്ച്എസ്

കുട്ടികളില്‍ ശാരീരിക വളര്‍ച്ചയെ താത്കാലികമായി തടയുന്ന മരുന്നുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന കൗമാരക്കാരില്‍ ചികിത്സയ്ക്കായി പലപ്പോഴും എന്‍എച്ച്എസ് ഉപയോഗിച്ചു വരുന്നുണ്ട്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടഞ്ഞു നിര്‍ത്തുകയാണ് ഈ മരുന്നുകള്‍ ചെയ്യുന്നത് . പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ക്ക് അവരുടെ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്ത ദ്വിതീയ ലൈംഗിക സ്വഭാവ വിശേഷങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നിന്ന് കുറെ കാലതാമസം വരുത്തുന്നതിന് ഈ മരുന്നുകള്‍ക്ക് കഴിയും. അതുപോലെതന്നെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട ചില മാനസിക അസ്വസ്ഥതകള്‍ ലഘൂകരിക്കാനും ഈ മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്.


എന്നാല്‍ കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ മന്ദീഭവിക്കുന്നതിനുള്ള മരുന്നുകള്‍ കൊടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഇത്തരം മരുന്നുകള്‍ സുരക്ഷിതമോ ഫലപ്രദമോ ആണോ എന്ന കാര്യത്തി ല്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം എന്‍ എച്ച് എസ് കൈകൊണ്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പഠന ഗവേഷണങ്ങളുടെ ഭാഗമായി മാത്രമേ ഈ മരുന്നുകള്‍ ഇനി ലഭ്യമാവുകയുള്ളൂ.

പ്രായപൂര്‍ത്തിയാകുന്നത് തടയുന്ന ഹോര്‍മോണുകള്‍ സ്തന വളര്‍ച്ചയോ മുഖത്തെ രോമത്തിന്റെ വളര്‍ച്ചയോ പോലുള്ള ശാരീരിക മാറ്റങ്ങള്‍ തടയുന്നതിനായി വ്യാപകമായി കുട്ടികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇനിമുതല്‍ നൂറില്‍ താഴെ കൗമാരക്കാര്‍ക്ക് മാത്രം ഗവേഷണത്തിന്റെ ഭാഗമായി മരുന്ന് നല്‍കുന്നത് തുടരും. കുട്ടികളുടെ സുരക്ഷയും ക്ഷേമവും പരമ പ്രധാനമാണെന്നും അധികൃതര്‍ പറയുന്നു.

  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions