നാട്ടുവാര്‍ത്തകള്‍

ആഷ്‌ഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി മലയാളി സോജന്‍ ജോസഫ്



മലയാളിയായ സോജന്‍ ജോസഫിനെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തിലെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുത്തു. വിജയിച്ചാല്‍ യുകെയില്‍ ഈ സ്ഥാനം നിര്‍വഹിക്കുന്ന ആദ്യ കേരളീയ വംശജനായി മാറും. ആഷ്‌ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. 2002 മുതല്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സോജന് മികച്ച അനുഭവ സമ്പത്തുണ്ട്.

ആഷ്‌ഫോര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത് അഭിമാന നേട്ടമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു

എന്‍എച്ച്എസ് സേവനങ്ങള്‍, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിത ചെലവ് തുടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനും സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവന്‍ സമയ എംപിയെ നമുക്ക് ആവശ്യമാണ്. മാറ്റം വരുന്നു, നമുക്ക് ഒരുമിച്ച് ശോഭനമായ ഒരു ഭാവി പ്രദാനം ചെയ്യാം' -സോജന്‍ ജോസഫ് കുറിപ്പില്‍ പറയുന്നു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions