നാട്ടുവാര്‍ത്തകള്‍

പ്രവാസികള്‍ക്കും പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം

പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടെ പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം.

ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മതി. പാസ്‌പോര്‍ട്ട് മാത്രമാണ് അടിസ്ഥാന രേഖ. നാട്ടിലെ വിലാസം ആധാറില്‍ രേഖപ്പെടുത്താന്‍ മറ്റ് അനുബന്ധ രേഖകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കാം. 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ച എന്‍ആര്‍ഐ കുട്ടികള്‍ക്കാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം നിര്‍ബന്ധമാണ്.

പുതിയ ഫോം വണ്ണില്‍ അപേക്ഷ നല്‍കുമ്പോള്‍ പ്രവാസികള്‍ ഇമെയില്‍ വിലാസവും നല്‍കണം. ഇതും ആധാര്‍ വിവരങ്ങളില്‍ രേഖപ്പെടുത്തും. വിദേശത്തെ ഫോണ്‍ ടെക്‌സ്റ്റ് മെസേജായി വിവരങ്ങള്‍ ലഭ്യമാകില്ല. പകരം ഇമെയില്‍ വിലാസത്തിലാകും സന്ദേശങ്ങള്‍ ലഭിക്കുക. വിദേശത്തെ വിലാസം രേഖപ്പെടുത്തിയുള്ള പ്രത്യേക ഫോമും (ഫോം 2) അപേക്ഷക്കൊപ്പം നല്‍കണം. ആറുമാസം നാട്ടില്‍ നിന്നാണ് ഒസിഐ കാര്‍ഡുള്ളവര്‍ക്കും ആധാര്‍ എടുക്കാം.

18 വയസില്‍ താഴെയുള്ളവരുടെ ആധാറെടുക്കാന്‍ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions