യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് മെയ് രണ്ടിന് ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി; ഒക്ടോബറിന് സാധ്യത

യുകെയില്‍ പൊതുതിരഞ്ഞെടുപ്പ് നീളും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 2 ന് പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്‌ മൂലം അത് നീട്ടും. മെയ് 2 ന് പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. വ്യാഴാഴ്ച ഐടിവി ന്യൂസ് വെസ്റ്റ് കണ്‍ട്രിയോട് സംസാരിച്ച സുനക്, മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച പോളിംഗ് ദിവസം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. 2024 ന്റെ രണ്ടാം പകുതിയില്‍ അതായത് ഒക്ടോബറില്‍ ആയിരിക്കും പൊതു തിരഞ്ഞെടുപ്പ് നടക്കുക.

അടുത്തിടെ, വെസ്റ്റ്മിന്‍സ്റ്ററില്‍ പ്രധാനമന്ത്രി നേരത്തെ ബാലറ്റ് നടത്താന്‍ തീരുമാനിച്ചേക്കുമെന്ന് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് നിയമപരമായി 2025 ജനുവരി 28 ആണ്, എന്നിരുന്നാലും അതിനുമുമ്പ് നടക്കും.

ഒരു തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍, പ്രധാനമന്ത്രി ആദ്യം രാജാവിനോട് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ആവശ്യപ്പെടണം. പൊതുതെരഞ്ഞെടുപ്പ് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്.

മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഭയന്നാണ് പ്രധാനമന്ത്രി ഓടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മേയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ പ്രധാനമന്ത്രി റിഷി സുനാകിന് മുന്നറിയിപ്പ് നല്‍കി സീനിയര്‍ ടോറി എംപിമാര്‍ രംഗത്തുവന്നിരുന്നു. ടോറി ബാക്ക്‌ബെഞ്ചേഴ്‌സിന്റെ ശക്തമായ 1922 കമ്മിറ്റി എക്‌സിക്യൂട്ടീവുമായി സുനാക് ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ചര്‍ച്ച ഊര്‍ജ്ജിതമായത്.

മേയ് 2ന് തെരഞ്ഞെടുപ്പ് നടത്താന്‍ നം.10 സഹായികള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ആശങ്ക. ഇക്കാര്യത്തില്‍ ഉന്നത നേതാക്കള്‍ പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണം ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്താന്‍ തിരക്ക് കൂട്ടരുതെന്നും, ഓട്ടം സീസണ്‍ വരെ കാത്തിരിക്കാനുമാണ് നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം പൊതുതെരഞ്ഞെടുപ്പിനായി ഉപയോഗിച്ചാല്‍ ചില നഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഭരണപക്ഷ കമ്മിറ്റിയിലെ ഏതാനും എംപിമാരും ചൂണ്ടിക്കാണിച്ചു. നിലവില്‍ ടോറികള്‍ സര്‍വ്വെകളില്‍ ലേബറിനേക്കാള്‍ 20 പോയിന്റ് പിന്നിലാണ്.

രാഷ്ട്രീയത്തില്‍ ഏഴ് മാസം ഒരു വലിയ കാലയളവാണെന്ന് സീനിയര്‍ ടോറി സ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ട് യൂറോസ് വിജയിക്കുകയും, ഒളിംപിക്‌സില്‍ ടീം ജിപി നിരവധി സ്വര്‍ണ്ണം നേടുകയും ചെയ്താല്‍ അവസ്ഥ മാറിമറിയുമെന്ന് ഇദ്ദേഹം പറയുന്നു.

വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുമെന്ന തരത്തിലാണ് സുനാകും നിലപാട് എടുക്കുന്നത്. ഇതോടെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ഈ സമയത്ത് സാമ്പത്തിക മേഖല തിരിച്ചുവരവ് നടത്തിയാല്‍ ലേബറുമായുള്ള വ്യത്യാസം കുറയ്ക്കാമെന്നും കരുതുന്നു.

  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions