നാട്ടുവാര്‍ത്തകള്‍

വിഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണെന്ന് ഇപി ജയരാജന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണെന്ന് എല്‍ഡിഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണെന്നും ഇപി ആരോപിച്ചു. വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും എല്‍ഡിഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവും തിരുവനന്തപുരം ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം തന്റെ ഭാര്യയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ വിഡി സതീശനാണ്. ഇതിനെതിരെ തന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നിലും സതീശനാണെന്ന് ഇപി ആരോപിച്ചു.

വൈദേകം റിസോര്‍ട്ടില്‍ തന്റെ ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇ.പി ജയരാജന്‍ സമ്മതിച്ചു. അതില്‍ എന്താണ് തെറ്റ്. 2012ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഭാര്യ അവരുടെ വരുമാനം കൊണ്ടാണ് ഓഹരി വാങ്ങിയത്. ഓഹരിയുടെ പേരില്‍ താനും പാര്‍ട്ടിയും പഴി കേള്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരും അത് വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

വൈദേകം- നിരാമയ റിസോര്‍ട്ടുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല. നിരാമയയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടോ എന്നും തനിക്കറിയില്ല. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല. രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ ഭാര്യയുടെതായി പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രമാണ്. ചിത്രത്തിലെ ഒരു ബിജെപി വനിതാ നേതാവിന്റെ തലവെട്ടിമാറ്റി തന്റെ ഭാര്യയുടെ തലയുടെ ചിത്രം ഒട്ടിച്ചതാണെന്നും ആ ഫോട്ടോയ്ക്ക് പിന്നില്‍ വി.ഡി സതീശനാണെന്നും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് തന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ പറയുന്നു.

സതീശന്റെ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ല. സതീശന്‍ എല്ലാവരെയും ആക്ഷേപിച്ചിട്ട് വെള്ളക്കുപ്പായമിട്ട് നടക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. പുനര്‍ജനി പദ്ധതിയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും പറവൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച വീടുകളില്‍ ഏറെയും സ്‌പോണ്‍സര്‍മാരുടെ സംഭാവനയാണെന്നും കുറ്റപ്പെടുത്തി.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions