നാട്ടുവാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട്; ചരിത്ര തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ചരിത്രത്തില്‍ ആദ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തപാല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യസേവനങ്ങളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകരെയും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച്
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോളിംഗ് ദിന പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്രഡിറ്റേഷന്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്.

പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പാര്‍ലമെന്റ് മണ്ഡലത്തിലെ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍നിന്നും ഫോം 12 ഡി നേരിട്ടു വാങ്ങുകയോ അതത് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions