നാട്ടുവാര്‍ത്തകള്‍

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി: നടന്‍ കലാഭവന്‍ സോബി പിടിയില്‍


സുല്‍ത്താന്‍ ബത്തേരി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജ്(56) പോലീസ് പിടയില്‍. ജോലി വാഗ്ദാനം നല്‍കി ഇയാള്‍ പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണു പരാതി. പണവുമായി മുങ്ങിയ എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് 2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പല തവണകളായി 3,04,200 രൂപ ഇയാള്‍ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു ഇടപാട്. വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് പരാതി നല്‍കിയത്.

ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പൊലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.

അതേസമയം, ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭവന്‍ സോബി പ്രതികരിച്ചു.

കണ്ടകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്കര്‍ കേസില്‍ നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ സോബി മാധ്യമങ്ങളോട് പറഞ്ഞു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions