ഇമിഗ്രേഷന്‍

മാറുന്ന രീതികള്‍: യു കെയിലും കാനഡയിലും പഠനത്തിനെങ്കില്‍ പോകാം; ജോലികിട്ടി തുടരുക പ്രയാസം


സമീപകാലത്തായി മലയാളി വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു കഴിയുന്നതോടെ വായ്പയെടുത്ത് വിദേശങ്ങളിലേക്ക് കടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. യു കെയിലും കാനഡയിലും എത്താനാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ശ്രമിക്കുന്നത്. എന്നാല്‍ എത്തിയവര്‍ നേരിടുന്ന പ്രതിസന്ധിയും എത്താനിരിക്കുന്നവര്‍ നേരിടേണ്ട വെല്ലുവിളികളും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മനസിലാക്കേണ്ടതുണ്ട്.

മുന്തിയ വായ്പയോക്കെ പഠനത്തിനൊപ്പം പണിയെടുത്ത് വീട്ടാമെന്ന വിദ്യാര്‍ത്ഥികളുടെ പ്രതിക്ഷ മങ്ങുകയാണ്. കാനഡയിലും യു.കെയിലും അവിദഗ്ധരായ കുട്ടികള്‍ക്ക് തൊഴില്‍ ക്ഷാമം രൂക്ഷമാവുകയാണ്. കാനഡയില്‍ ഹോട്ടല്‍ ജോലി പോലും കിട്ടാനില്ല . യു കെ യില്‍ വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന കെയര്‍ ടേക്കര്‍ ജോലി യുണ്ടെങ്കിലും അവിടെയും വെല്ലുവിളി ഉണ്ട്. നിരന്തരം കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന സാഹചര്യം കണക്കിലെടുത്തും ഇവിടങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ കടക്കെണിയില്‍ പെടാതെ കരുതല്‍ പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

പഠനത്തിനൊപ്പം ചെയ്യാന്‍ ജോലി കിട്ടാത്തതിനാല്‍ ചെലവിനങ്ങള്‍ക്കായി വീട്ടില്‍ നിന്ന് വീണ്ടും പണം അയപ്പിക്കുകയാണ് പലരും. അതിന് കഴിയാത്തവര്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു . ഉയര്‍ന്ന ജീവിത ചെലവും വീട്ടുവാടകയും താങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. പഠനശേഷം പഴയതുപോലെ അവിടെ തുടരാനുള്ള സാദ്ധ്യതയും മങ്ങി .

ഇരുപത്തഞ്ചും മുപ്പതും ലക്ഷം രൂപ വായ്പയെടുത്തും മറ്റും വിദേശത്തു പഠിക്കാന്‍ പോകുന്നവര്‍ ജോലി നേടി അവിടെ തുടരാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പോകുന്നവര്‍ പഠനം മാത്രം ലക്ഷ്യം വയ്‌ക്കുകയാണ് ഉചിതമെന്നും അവിടെ തുടരാന്‍ ഒട്ടേറെ കടമ്പകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യു.കെ കാനഡ അടക്കമുള്ള പല രാജ്യങ്ങളും വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കയാണ്. കാനഡയില്‍ പല പ്രവിശ്യകളും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ല. ഇനി തുറന്നാല്‍ തന്നെ തൊഴില്‍ ക്ഷാമം രൂക്ഷമായതിനാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും സാധ്യതയില്ല. യുകെയില്‍ പിഎച്ച് ഡിക്കാര്‍ക്ക് മാത്രമേ ഇനി പങ്കാളികളെ കൊണ്ടുവരാന്‍ കഴിയൂ.

ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ അപ്രധാനമായ കോഴ്‌സില്‍ ചേര്‍ന്ന് പാര്‍ടൈം ജോലിയിലൂടെ അവിടെ നിന്ന് പിടിക്കാനാണ് പോകുന്നവരുടെ ആദ്യ ലക്‌ഷ്യം. പഠനം അങ്ങോട്ടുള്ള യാത്രയ്ക്കുള്ള മാര്‍ഗമായി മാത്രം കാണുകയാണ്. ക്ളീനിങ് അടക്കം എന്ത് ജോലി ചെയ്യാനും തയാറായാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നതെങ്കിലും സാഹചര്യം പ്രതികൂലമായി കൊണ്ടിരിക്കുകയാണ്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions