നാട്ടുവാര്‍ത്തകള്‍

ആരാധകരെ ഞെട്ടിച്ച് ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞു, നയിക്കാന്‍ യുവതാരം


ഐപിഎല്‍ ടൂര്‍ണമെന്റിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ച് എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുവതാരവും ടീമിന്റെ ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകന്‍.

ഈ സീസണില്‍ കൂടി ധോണി നായകസ്ഥാനത്തു തുടരുമെന്നാണ് പ്രതീക്ഷിപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടിന് എത്തിയത് ഋതുരാജായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തുടങ്ങി. ഇതിന് പിന്നാലെ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും എത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളായ എംഎസ് ധോണി സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്ന ധോണിയുടെ രൂപമാകും ഐപിഎല്‍ ആരാധകരുടെ മനസിലെത്തുക.

42 കാരനായ ധോണി ഈ സീസണോടെ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions