നാട്ടുവാര്‍ത്തകള്‍

ഭര്‍ത്താവ് വിദേശത്തായ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിച്ചു ; 30 ലക്ഷം തട്ടി

തിരുവല്ല: യുവതിയുടെ നഗ്‌ന വീഡിയോ പകര്‍ത്തുകയും അതു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തശേഷം ഒളിവിലായിരുന്ന മലപ്പുറം സ്വദേശി തിരുവല്ല പോലീസിന്റെ കസ്റ്റഡിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ. നായരാ(54)ണ് 13 വര്‍ഷത്തിനുശേഷം പിടിയിലായത്.

2011 ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിനു രണ്ടു വര്‍ഷം മുമ്പു തിരുവല്ല തോട്ടഭാഗത്തു താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഇയാള്‍ അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലായി. യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു.

യുവതിയുമായി അടുപ്പം സ്ഥാപിച്ച സുരേഷ് അവരറിയാതെ നഗ്‌ന വീഡിയോ പകര്‍ത്തിയശേഷം അയച്ചുകൊടുത്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ട വിവരം വിദേശത്തുനിന്ന് അവധിക്കെത്തിയ ഭര്‍ത്താവ് അറിഞ്ഞു.

തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തുവന്നത്. യുവതി പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ സുരേഷ് മുംബൈയിലേക്കു മുങ്ങി. വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ തിരുവല്ല ഡിെവെ.എസ്പി: എസ്. അഷാദ്, സി.ഐ: ബി. സുനില്‍ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണസംഘം എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions