Don't Miss

സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്‌സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഗണേശമൂര്‍ത്തിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

താന്‍ കീടനാശിനി കുടിക്കുകയായിരുന്നുവെന്ന് എംപി കുടുംബാംഗങ്ങളോട് പറഞ്ഞതായാണ് വിവരം. പരിശോധനയ്ക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച ഗണേഷ് മൂര്‍ത്തിയെ പീന്നിട് വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗണേഷ് മൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഈറോഡ് മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ഗണേഷ് മൂര്‍ത്തി മകന്‍ ധുരെയ്ക്ക് സുരക്ഷിത മണ്ഡലം നല്‍കാനായി ഡിഎംകെയില്‍ നിന്നും തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ എംഡിഎംകെയില്‍ നിന്നും ഈറോഡ് സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തനായ കെ ഇ പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഗണേഷ മൂര്‍ത്തി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions