നാട്ടുവാര്‍ത്തകള്‍

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വര്‍ണ വ്യാപാരി അറസ്റ്റില്‍

തൃശൂര്‍: കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച വാഹന ഉടമ അറസ്റ്റില്‍. തൃശൂരിലെ സ്വര്‍ണ വ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണു പാലക്കാട് സ്വദേശി രവി (55), വിശാലിന്റെ വീടിനു മുന്നില്‍വച്ച് കാറിടിച്ചു മരിച്ചത്. മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് മൃതദേഹം മാറ്റുകയായിരുന്നുവെന്നു വിശാല്‍ പൊലീസില്‍ മൊഴി നല്‍കി. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു വിശാലിനെ റിമാന്‍ഡ് ചെയ്തു.

പാടത്തുനിന്നു കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണു വാഹനമിടിച്ചു മരിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് അന്നു രാത്രി കുറ്റുമുക്ക് പാടത്തിനു സമീപത്തേക്കു വന്ന കാറുകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തിരിച്ചറി‍ഞ്ഞു. കാറുടമകളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണു വിശാല്‍ കുറ്റം സമ്മതിച്ചത്.

വഴിയോരത്ത് മദ്യലഹരിയില്‍ കിടക്കുകയായിരുന്ന രവിയെ വിശാല്‍ കണ്ടിരുന്നില്ലെന്നാണു പൊലീസിനു നല്‍കിയ മൊഴി. പിന്നാലെ കാര്‍ കയറി ഇയാള്‍ മരിക്കുകയും പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശങ്കയില്‍ മൃതദേഹം കാറില്‍ കയറ്റി പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു കൂട്ടുനിന്ന കുറ്റത്തിനു കസ്റ്റഡിയിലെടുത്ത വിശാലിന്റെ അച്ഛനെയും ഭാര്യയെയും ജാമ്യത്തില്‍ വിട്ടയച്ചു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions