നാട്ടുവാര്‍ത്തകള്‍

റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായ 2 മലയാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി

റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. ഇവരെ താത്കാലിക യാത്രാരേഖ വഴി നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്.

അതേസമയം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സില്‍വ എന്നിവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങില്‍ നിന്ന് മൂന്നു യുവാക്കളാണ് റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായി യുക്രൈനുമായുള്ള യുദ്ധമുഖത്ത് കുടുങ്ങിയത്.

ഇന്ത്യന്‍ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നല്‍കി. ഇവര്‍ തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. പിന്നീട് ഇവരില്‍ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ട്രെയിനിംഗിന് ശേഷം പ്രിന്‍സിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.

യുദ്ധഭൂമിയിലേക്ക് മനുഷ്യ കടത്തു നടത്തുന്ന വലിയൊരു മാഫിയ ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമായിരുന്നു. സമീപകാലത്തു ഇങ്ങനെ നിരവധി പേരെ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചിട്ടുണ്ട് എന്നാണ് നിഗമനം.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions