നാട്ടുവാര്‍ത്തകള്‍

ഫോണ്‍വഴി പരിചയപ്പെട്ട 19 കാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു നഗ്‌നചിത്രങ്ങള്‍ എടുത്തു


അടിമാലി: 19 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുമായി ഫോണ്‍ വഴി ബിബിന്‍ അടുപ്പം സ്ഥാപിക്കുകയും അടിമാലിയിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. നഗ്‌നദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തി അത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ചിത്രം കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു.

യുവാവില്‍ നിന്നും മൊെബെല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. സൈബര്‍സെല്‍ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പെണ്‍കുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയുടെ ബന്ധു വീട്. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് മൊെബെല്‍ വഴി ബന്ധം ദൃഢമാക്കിയത്.


പിന്നീട് ബന്ധം തുടരാന്‍ പെണ്‍കുട്ടി കൂട്ടാക്കാതെ വന്നതോടെയാണു ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചതത്രെ. കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions