നാട്ടുവാര്‍ത്തകള്‍

വീണയുടെ മാസപ്പടിയില്‍ ഇഡിയുടെ എന്‍ട്രിയും

കൊച്ചി: വീണാവിജയനെതിരായ മാസപ്പടിക്കേസില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കൊച്ചി യൂണിറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇഡി. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി.
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തുല്യമായ നടപടിയാണ് ഇസിഐആര്‍.

ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വീണ വിജയന്റെ എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയില്‍ വരും. ഇക്കാര്യത്തില്‍ല്‍ പ്രാഥമിക അന്വേഷണം ഇഡി നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് അന്വേഷണം നക്കുന്നത്. മാസപടി കേസിലെ കള്ളപണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡിയുടെ അന്വേഷണം വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്. അതേസമയം, കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തിരമാണ് നടന്നത്.

കേസില്‍ ഉള്‍പ്പെട്ട മൂന്ന് കമ്പനികളുടെയും സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിക്കും. അതേസമയം കേസില്‍ സിബിഐയുടെ കടന്നുവരവും അനിവാര്യമാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേസില്‍ പരാതി നല്‍കിയത് ഷോണാണ്. വന്‍ തുകകളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 2016-17 മുതലാണ് എക്‌സാലോജിക്കിന് ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണ് പണം നല്‍കിയതെന്നാണ് എക്‌സാലോജിക്കും സിഎംആര്‍എല്ലും അവകാശപ്പെടുന്നത്.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions