നാട്ടുവാര്‍ത്തകള്‍

വധശിക്ഷ കാത്ത് മകന്‍ റിയാദിലെ ജയിലില്‍; ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ

പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ അമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബര്‍ 28 നാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ അബ്ദുള്ള അബ്ദു റഹ്മാന്‍ ആല്‍ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകന്‍ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാല്‍ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല. നാട്ടില്‍ റഹീമിനെ സഹായിക്കാന്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേല്‍ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കില്‍ ഏപ്രില്‍ 16ന് മുന്‍പ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടത്.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യണ്‍ റിയാല്‍ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നല്‍കാന്‍ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താന്‍ കളക്ഷന്‍ ആപ്പ് നിര്‍മ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രമാണ്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions