സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകകളിലും , മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നത് ആയിരങ്ങള്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിവിധ ഇടവകകളിലും , മിഷന്‍ കേന്ദ്രങ്ങളിലും നടന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നത് ആയിരങ്ങള്‍ , കത്തീഡ്രലിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . ഉയിര്‍പ്പ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്കും വിപുലമായ ഒരുക്കങ്ങള്‍

പ്രെസ്റ്റന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും ,മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ നടന്നു. ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളോടെ സമാപിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.


വിവിധ ഇടവകകളിലും ,മിഷന്‍ കേന്ദ്രങ്ങളിലുമായി നടന്ന പെസഹാ, ദുഃഖ വെള്ളി കര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ആണ് പങ്കു ചേര്‍ന്നത് , പ്രെസ്റ്റണിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പെസഹാ വ്യാഴം , പീഡാനുഭവ വെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു .


പെസഹാ തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ചു നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു . ദുഃഖ ശനിയായഴ്ച വൈകുന്നേരം ആറ് മുപ്പതിന് ജ്ഞാനസ്‌നാന വൃത നവീകരണവും , പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും , തുടര്‍ന്ന് ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളും നടക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും . ഞായറാഴ്ച രാവിലെ 9 . 30 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും , രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെയുള്ള രൂപത വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ് .

  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions