ഏപ്രില്‍ മുതല്‍ ജനജീവിതത്തെ ദുരിതത്തിലാക്കാന്‍ അവശ്യ സേവനങ്ങളുടെ നിരക്ക് വര്‍ധന. ഇന്‍ഷുറന്‍സ് കുറച്ചതും ഊര്‍ജ്ജ ബില്ലിലെ കുറവും നേരിയ ആശ്വാസമാകുമ്പോള്‍ ഏപ്രില്‍ മുതല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് വാട്ടര്‍ ബില്ലുകളിലെ വര്‍ധന തിരിച്ചടിയാകും.
ഫോണ്‍ബ്രാഡ്ബാന്‍ഡ് ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ 8.8 ശതമാനം വിലകയറ്റമാണ് ഉണ്ടാകുക. വാട്ടര്‍ ബില്ലുകളിലും വന്‍വര്‍ദ്ധന ഉണ്ടാകും. വാട്ടര്‍ ബില്ലില്‍ നടപ്പാക്കുന്ന ആറു ശതമാനം വര്‍ധനവ് കുടുംബ ബജറ്റിന് തിരിച്ചടിയാകും. കൗണ്‍സില്‍ നികുതികളും ഏപ്രിലോടെ ഉയരും. ബര്‍മ്മിങ്ഹാമില്‍ 21 ശതമാനം വരെയാണ് കൗണ്‍സില്‍ ടാക്‌സ് ഉയരുന്നത്.
ടിവി ലൈസന്‍സ് 6.6 ശതമാനം ഉയര്‍ന്ന് 161.50 പൗണ്ടായി. 2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത കാറിന്റെ വാര്‍ഷിക ഫ്‌ളാറ്റ് നിരക്ക് 10 പൗണ്ടായി വര്‍ദ്ധിക്കുന്നതോടെ വാഹന നികുതിയും ഉയരും. പെന്‍ഷന്‍ ചാര്‍ജുകളിലും നാലു ശതമാനം വര്‍ദ്ധനവുണ്ട്.
ഊര്‍ജ ബില്ലിലെ കുറവ് ആശ്വാസമാണ്. 1690 ആയിട്ടാണ് വാര്‍ഷിക ഊര്‍ജബില്‍ കുറയുന്നത്. പണപ്പെരുപ്പവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന് വലിയ വെല്ലുവിളി തീര്‍ത്തിരിക്കുകയാണ്.