ബ്രിട്ടീഷ് പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ ഏപ്രില്‍ 11 മുതല്‍ 7% വര്‍ധന
ലണ്ടന്‍: അടുത്തയാഴ്ച മുതല്‍ ബ്രിട്ടിഷ് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു. ഏപ്രില്‍ 11 മുതല്‍ ഏഴ് ശതമാനം വര്‍ധനയാണ് നിലവില്‍ വരുക ഈ മാസം 11 മുതല്‍ പ്രാബല്യത്തിലാകും. 16 വയസിനു മുകളിലുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 82.50 പൗണ്ടില്‍ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 57.50 പൗണ്ടായും വര്‍ധിക്കും. സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റല്‍ അപേക്ഷകള്‍ക്ക് 16 വയസ്സിനു മുകളില്‍ 100 പൗണ്ടും 16 വയസ്സില്‍ താഴെ 69 പൗണ്ടുമാണ് പുതിയ ഫീസ്.
വിദേശത്തുനിന്നും ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് 101 പൗണ്ടും 16 വയസില്‍ താഴെയുള്ളവര്‍ക്ക് 65.50 പൗണ്ടുമാണ് ഫീസ്. വിദേശത്തുനിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് പേപ്പര്‍ അപേക്ഷകള്‍ക്ക് ഇത് യഥാക്രമം 112.50 പൗണ്ടും, 77 പൗണ്ടും ആയി മാറും.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ക്ക് ഒന്‍പതു ശതമാനം ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ മറ്റൊരു വര്‍ധനകൂടി നടപ്പിലാക്കുന്നത്. നികുതി വിഹിതം ഉപയോഗിക്കാതെതന്നെ അപേക്ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനാണ് ഫീസ് വര്‍ധനയെന്നാണ് ഹോം ഓഫിസിന്റെ വിശദീകരണം. ഫീസ് വര്‍ധനയുടെ ലക്ഷ്യം മികച്ച സേവനം മാത്രമാണെന്നും ലാഭം ലഭ്യമിടുന്നില്ലെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നു.