യു.കെ.വാര്‍ത്തകള്‍

75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി

മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് കൊടുങ്കാറ്റ്. പേമാരിയില്‍ ബ്രിട്ടനില്‍ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിയിരുന്നു.

സ്ട്രൂഡ് കോസ്വേയില്‍ ഉണ്ടായ സംഭവത്തില്‍ മറ്റ് നിരവധി കാറുകളും കുട്രുങ്ങി. റോഡില്‍ നിശ്ചലാവസ്ഥയില്‍ ആയ കാറുകളില്‍ നിന്നും ആളുകളെ രക്ഷിക്കുവാന്‍ തീരദേശ സൈന്യവും രംഗത്തെത്തിയിരുന്നു. തന്റെ പുറകിലായി ഇരുപതിലധികം കാറുകള്‍ നിരന്നു കിടക്കുന്നത് തന്റെ റിയര്‍വ്യൂ മിററില്‍ കാണാമായിരുന്നു എന്നാണ് കാറില്‍ കുടുങ്ങിപ്പോയ ഒരു വ്യക്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ഉച്ചയ്ക്ക് 1.25 മണിയോടെ ഒരാളെ വാനില്‍ നിന്നും രക്ഷിച്ചതായി എസെക്സ് കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഏതാണ്ട് 300 ഓളം പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. എന്‍വിറോണ്മെന്റ് ഏജന്‍സി 96 ഓളം മുന്നറിയിപ്പുകളാണ് ഇറക്കിയിരിക്കുന്നത്. അതിനു പുറമെ വെള്ളപ്പൊക്ക സാധ്യത എടുത്തുപറഞ്ഞ് മറ്റ് 202 അലര്‍ട്ടുകളും ഇറക്കി.

ബ്രിട്ടന്റെ പല ഭാഗങ്ങളിലും രാത്രിയും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ വരെ വീശുന്ന കാറ്റില്‍ ജീവാപായം വരെ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കും ഇന്ന് വെളുപ്പിന് ആറ് മണിക്കുമായി തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ കാറ്റിനെതിരെ മെറ്റ് ഓഫീസ് രണ്ട് മുന്നറിയിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. തെക്കന്‍ തീരങ്ങളില്‍ ഇന്നലെ രാത്രി 9 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണിവരെ നിലനില്‍ക്കും. പടിഞ്ഞാറന്‍ വെയ്ല്‍സില്‍ ഇന്ന് ഉച്ചക്ക് 1 മണി മുതല്‍ 3 മണിവരെയും മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

റോഡ്, റെയില്‍, വായു, ജല ഗതാഗതങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം എന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ ശക്തമായ കാറ്റില്‍ പറന്നു വീഴാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയിരിക്കാനും മുന്നറിയിപ്പുണ്ട്. ഈയാഴ്ച്ച മിക്ക ദിവസങ്ങളിലും യു കെയില്‍ മഴ ആയിരിക്കുമെന്നാണ് പ്രവചനം.

വന്‍ തിരമാലകള്‍ ഉണ്ടായേക്കാം എന്ന പ്രവചനത്തെ തുടര്‍ന്ന് ഇന്നലെ തെംസ് ബാരിയര്‍ ഇന്നലെ അടച്ചിട്ടു. വിടപറഞ്ഞ ഒളീവിയ കൊടുങ്കാറ്റിന്റെ അവശേഷിപ്പുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയും, പുതുതായി എത്തിയ കത്ലീന്‍ കൊടുങ്കാറ്റ് ശനിയാഴ്ച്ചയുമായി ആഞ്ഞടിച്ചതോടെയാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ മഴയെത്തിയത്.

ഇന്ന് അതിരാവിലെ തെക്കന്‍ വെയ്ല്‍സില്‍ എത്തുന്ന കൊടുങ്കാറ്റ്, പകല്‍ ശക്തിപ്രാപിക്കുന്നതോടെ വടക്കന്‍ വെയ്ല്‍സിലും വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ആഞ്ഞടിക്കും. മേഖലയില്‍ വ്യാപകമായി ആഞ്ഞടിക്കുന്ന കാറ്റിന് മണിക്കൂറില്‍ 40 മൈല്‍ മുതല്‍ 50 മൈല്‍ വരെ വേഗതയുണ്ടാകും. അതേസമയം, തെക്കന്‍ വെയ്ല്‍സിലെയും പടിഞ്ഞാറന്‍ വെയ്ല്‍സിലേയും തീരപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 60 മുതല്‍ 65 മൈല്‍ വരെ വേഗത കൈവരിക്കും.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions