പണപ്പെരുപ്പവും മിനിമം വേതനവും അനുസരിച്ച് പെന്‍ഷന്‍ തുകയിലും മാറ്റം; സ്റ്റേറ്റ് പെന്‍ഷനില്‍ 8.5% വര്‍ധന
പണപ്പെരുപ്പവും മിനിമം വേതന വര്‍ധനയും മൂലം പെന്‍ഷന്‍കാര്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയില്‍ പെന്‍ഷനില്‍ 8.5 ശതമാനം വര്‍ധന. ചുരുങ്ങിയത് രണ്ടര ശതമാനം വര്‍ധന ഉറപ്പാക്കണമെന്നും ഒപ്പം പണപ്പെരുപ്പത്തിനും മിനിമം വേതനത്തിനും അടിസ്ഥാനമായുള്ള വര്‍ധന ഉണ്ടാകണമെന്നുമുള്ള ട്രിപ്പില്‍ ലോക്ക് നിയമമാണ് പെന്‍ഷന്‍കാര്‍ക്ക് ഗുണം ചെയ്തത്.
2016 ന് ശേഷം പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ആഴ്ചതോറും ലഭിച്ചിരുന്ന 203.85 പൗണ്ട് 221.20 പൗണ്ടായി ഉയരും. 2016ന് മുമ്പ് പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ലഭിച്ചിരുന്ന 156.20 പൗണ്ട് ആഴ്ചയില്‍ 169.50 പൗണ്ടായി വര്‍ധിച്ചത്.
വര്‍ധിച്ചുവരുന്ന ജീവിത ചെലവിന് ആനുപാതികമായി പെന്‍ഷന്‍ തുക ഉയര്‍ത്തിയ നിയമം പെന്‍ഷനേഴ്‌സിന് ആശ്വാസമാണ്.
ഇനി അധികാരത്തില്‍ വന്നാലും ട്രിപ്പിള്‍ ലോക്ക് സംവിധാനം തുടരുമെന്ന് ചാന്‍സ്ലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ ലേബറും ഈ നയം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സമയം താല്‍ക്കാലികമായി നിയമം മരവിപ്പിച്ചെങ്കിലും പിന്നീട് പുനസ്ഥാപിക്കുകയായിരുന്നു.