യു.കെ.വാര്‍ത്തകള്‍

ബ്രാഡ്‌ഫോര്‍ഡില്‍ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ 25 കാരന്‍ പിടിയില്‍


കൈകുഞ്ഞിനൊപ്പം ഷോപ്പിങ് നടത്തവേ ബ്രാഡ്‌ഫോര്‍ഡില്‍ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസും പിടിയില്‍ . കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ് അറസ്റ്റ് നടന്നത്.

യുകെയില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു. ബെക്കിങ്ഹാംഷെയറിലെ എയില്‍സ്ബറിയില്‍ വച്ചായിരുന്നു അറസ്റ്റ്.

പ്രതിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പ്രതി കുഞ്ഞിന്റെ അച്ഛനാണെന്നും യുവതിയെ ആക്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നും റിപ്പോര്‍ട്ടുണ്ട്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions