യു.കെ.വാര്‍ത്തകള്‍

മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കണമെന്ന്

പണിയെടുക്കാത്ത മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് മാറ്റണമെന്നാണ് നിര്‍ദ്ദേശം.

ജോലി ചെയ്യാതിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന പുരുഷന്‍മാരെ രംഗത്തിറക്കാന്‍ നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കാനാണ് ഐഎംഎഫ് ആവശ്യപ്പെടുന്നത്. ഇതുവഴി തൊഴില്‍ ഇല്ലെന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്നും മുന്‍നിര സാമ്പത്തിക ബുദ്ധികേന്ദ്രം ഉപദേശിക്കുന്നു.

കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനും, വളര്‍ച്ച ത്വരിതപ്പെടുത്താനും അടിയന്തര നയങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎഫ് വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ ഇല്ലാതിരുന്നിട്ടും, യാതൊരു ജോലിക്കുമായും പരിശ്രമിക്കാത്ത ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ മാസം 9.25 മില്ല്യണ്‍ റെക്കോര്‍ഡില്‍ എത്തിയിരുന്നു.

യുകെയിലെ 16 മുതല്‍ 64 വരെ പ്രായത്തിലുള്ള 20 ശതമാനത്തിലേറെ മുതിര്‍ന്നവരും സാമ്പത്തികമായി പ്രവര്‍ത്തനമില്ലാത്ത തരത്തിലാണുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ടാക്‌സ് കുറയ്ക്കുകയും ചെയ്താല്‍ പുരുഷന്‍മാര്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് ഐഎംഎഫ് ചൂണ്ടിക്കണിച്ചു.

ചൈല്‍ഡ്‌കെയര്‍ മെച്ചപ്പെടുത്തുകയും, പരിശീലനം ത്വരിതപ്പെടുത്തുകയും ചെയ്താല്‍ ജോലിക്കെത്തുന്ന സ്ത്രീകളുടെ എണ്ണമേറുമെന്നും ഗവേഷണങ്ങള്‍ പറയുന്നു.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions