യു.കെ.വാര്‍ത്തകള്‍

ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ വീടിന് തീ പിടിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ വേക്ക് ഫീല്‍ഡില്‍ വീടിന് തീപിടിച്ച് ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും നിസാര പരിക്കുപറ്റി. പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്.

ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായതെന്ന് വെസ്റ്റ് യോര്‍ക്ക് ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചാര്‍ജിങ് പ്രശ്‌നമാവുകയാണ്.

യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ്ങിനിടെ തീ പിടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരിക്കുകയുമാണ്.

കഴിഞ്ഞ വര്‍ഷം യുകെയിലാകെ 390 തീപിടിത്തങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടായി. ഇലക്ട്രിക് ബൈക്കുകള്‍ക്കാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions