യു.കെ.വാര്‍ത്തകള്‍

വനിതാ രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി ജിപിയ്ക്ക് ജയില്‍

തന്നെ സമീപിച്ച വനിതാ രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ മലയാളി ജിപിയ്ക്ക് ജയില്‍. 47 കാരനായ ഡോ. മോഹന്‍ ബാബുവിനാണ് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെ പോലും ലൈംഗിക ചിന്തകളോടെയാണ് ഇയാള്‍ സമീപിച്ചതെന്ന് കോടതി പറഞ്ഞു. രോഗിയെ ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ 'നിങ്ങളെ സഹായിക്കുകയാണ്' എന്നാണ് ഇയാള്‍ പറഞ്ഞതെന്ന് കോടതിയില്‍ ചൂണ്ടികാണിക്കപ്പെട്ടു.


ഡോ. മോഹന്‍ ബാബു ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ കെട്ടിപ്പിടിച്ചും, ചുംബിച്ചും, കയറിപ്പിടിച്ചുമാണ് വിശ്വാസലംഘനം കാണിച്ചത് . ഇതിലൊരു രോഗി കാന്‍സര്‍ മൂലം മരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഗുരുതരമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു, കയറിപ്പിടിച്ചത്.


19 വയസ് വരെയുള്ള മൂന്ന് സ്ത്രീകളെയാണ് ജിപി ലക്ഷ്യമിട്ടത്. ഭാര്യ കൂടിയായ ഡോക്ടര്‍ക്കൊപ്പം സര്‍ജറിയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അതിക്രമങ്ങള്‍. മോശമായി രോഗികളെ സ്പര്‍ശിക്കുന്നതിന് പുറമെ അശ്ലീല കമന്റുകളും ഇയാള്‍ പറഞ്ഞിരുന്നു. ഹാംപ്ഷയര്‍ പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ മൂന്നാഴ്ചത്തെ വിചാരണയ്‌ക്കൊടുവില്‍ ജനുവരിയില്‍ മോഹന്‍ ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇതിന്റെ ശിക്ഷ പ്രഖ്യാപിച്ചതോടെയാണ് മലയാളി ഡോക്ടര്‍ മൂന്നര വര്‍ഷം അകത്തായത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന, പരാതി പറയാന്‍ സാധ്യതയില്ലാത്തവരെ നോക്കിയാണ് പ്രതി ഇരകളെ തേടിയതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. 2018 ഏപ്രിലില്‍ ഹാന്റ്‌സിലെ സ്റ്റോണ്ടണ്‍ സര്‍ജറിയില്‍ ജോലിക്ക് കയറിയത് മുതല്‍ ഏറ്റവും കൂടുതല്‍ പരാതി നേടിയ ഡോക്ടറായിരുന്നു ഇയാള്‍. ഇതോടെ പല തവണ മുന്നറിയിപ്പും നല്‍കി.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions