യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയില്‍; 18 ആഴ്ചത്തെ കാത്തിരിപ്പ്

ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്കു പോലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ ആഘാതം നേരിടേണ്ട സ്ഥിതി. കോവിഡ് മഹാമാരിക്ക് ശേഷം കാത്തിരിപ്പ് അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടില്‍ 163,000-ലേറെ രോഗികളാണ് ചുരുങ്ങിയത് 18 ആഴ്ചയുള്ള ചികിത്സാ താമസം നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2020 ഫെബ്രുവരിയില്‍ 32,000-ല്‍ നിന്ന കണക്കുകള്‍ 2022 ഫെബ്രുവരിയില്‍ ഇരട്ടിയായി. എന്‍എച്ച്എസ് നിബന്ധനകള്‍ പ്രകാരം 92 ശതമാനം രോഗികളെയും റഫര്‍ ചെയ്ത് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ എന്‍എച്ച്എസില്‍ ഇപ്പോള്‍ നേരിടുന്നത് ഏറ്റവും ദുരിതമേറിയ ഹൃദ്രോഗ പരിചരണ പ്രതിസന്ധിയാണെന്ന് ചാരിറ്റികള്‍ കുറ്റപ്പെടുത്തുന്നു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ചികിത്സയ്ക്ക് മുന്നെ തന്നെ ഹൃദയാഘാതവും, സ്‌ട്രോക്കും നേരിടുന്ന അവസ്ഥയാണുള്ളത്. പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പ്രതികരിച്ചു. ജീവന്‍ രക്ഷിക്കുന്ന ഹൃദയ പരിചരണത്തിന് മുന്‍ഗണ നല്‍കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരിയില്‍ കാര്‍ഡിയാക് വെയ്റ്റിംഗ് ലിസ്റ്റ് 408,548 ആയി ഉയര്‍ന്നുവെന്നും പുതിയ ഹെല്‍ത്ത് സര്‍വ്വീസ് ഡാറ്റ പറയുന്നു. 2023 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 409,541 ആണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions