ഗ്ലാസ്‌ഗോയില്‍ 70 വയസുകാരന്‍ മരിച്ച സംഭവത്തില്‍ 15 വയസ്സുള്ള ആണ്‍കുട്ടിക്കെതിരെ കേസെടുത്തു. ഗുരുതരമായ ആക്രമണത്തെ തുടര്‍ന്ന് 70 വയസുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് വിക്ടോറിയ റോഡ് ഏരിയയിലേക്ക് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ തിങ്കളാഴ്ച ഗ്ലാസ്‌ഗോ ഷെരീഫ് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ അലന്‍ ഫെര്‍ഗൂസണ്‍ പറഞ്ഞത് : "ഈ സമയത്ത്, ഞങ്ങളുടെ ചിന്തകള്‍ മരണപ്പെട്ടയാളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നിലനില്‍ക്കുന്നു എന്നാണ്.
അന്വേഷണങ്ങളില്‍ പ്രാദേശിക സമൂഹം നല്‍കിയ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തു കൗമാരക്കാരുടെ ആക്രമണങ്ങള്‍ കൂടിവരുന്നതിനിടെയാണ് വൃദ്ധന്റെ കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്.