നാട്ടുവാര്‍ത്തകള്‍

അടിച്ചു പാമ്പായി കല്യാണത്തിന് പള്ളിയിലെത്തിയ പ്രവാസി പൊലീസ് പിടിയില്‍, വിവാഹം മുടങ്ങി


അടിച്ചു പാമ്പായി കല്യാണത്തിന് പള്ളിയിലെത്തിയ പ്രവാസിയ്ക്ക് ധന നഷ്ടവും മാനഹാനിയും. കല്യാണം മുടങ്ങുകയും ചെയ്തു. പത്തനംതിട്ട കോഴഞ്ചേരിയിലാണ് വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയിലായത് . വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു.


പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരന്‍ മോശമായി പൊരുമാറി. ഇതൊടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു.

ഇതോടെ പൊലീസ് സ്ഥലത്തെത്തി വരനെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് എത്തിയതറിഞ്ഞും വരന്‍ പ്രശ്‌നം ഉണ്ടാക്കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വരനെതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. ഒടുക്കം വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions