യു.കെ.വാര്‍ത്തകള്‍

സുരക്ഷയ്ക്കായുള്ള കേസ് തോറ്റു; ഹാരി 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാന്‍ വിധി

രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസ് ഹാരി രാജകുമാരന്‍ തോറ്റു. ഹാരി 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാനാണു കോടതി വിധി. പോലീസ് സുരക്ഷ കുറയ്ക്കാനുള്ള ഹോം ഓഫീസ് തീരുമാനത്തിന് എതിരെ ഹൈക്കോടതി പോരാട്ടം നടത്തിയ ഹാരി രാജകുമാരനോട് കോടതി ചെലവുകള്‍ അടയ്ക്കാനാണു നിര്‍ദ്ദേശം. സ്വന്തം നിയമ ചെലവുകള്‍ ഉള്‍പ്പെടെ ഏകദേശം 1 മില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ ബില്ലാണ് ഇതോടെ രാജകുമാരനെ കാത്തിരിക്കുന്നത്.

തുക പകുതിയാക്കി കുറയ്ക്കണമെന്ന ഹാരിയുടെ അപേക്ഷ ജഡ്ജ് തള്ളി. സസെക്‌സ് ഡ്യൂക്കിന്റെ കേസ് നഷ്ടമായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഡ്യൂക്കിന്റെ ശ്രമവും ജഡ്ജ് അംഗീകരിച്ചില്ല. എന്നിരുന്നാലും കേസ് തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിക്കാന്‍ രാജകുമാരന് സാധിക്കും.

ഹോം ഓഫീസിനെതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇരട്ട വിധിയെഴുത്ത് രാജകുമാരന് കനത്ത തിരിച്ചടിയാണ്. 2020 ജനുവരിയില്‍ ഹാരിയും, മെഗാനും രാജകീയ ജീവിതത്തിന് അവസാനമിട്ട ശേഷം സുരക്ഷ കുറച്ചതിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്. 1997ല്‍ ഡയാന രാജകുമാരിയുടെ മരണത്തിന് സമാനമായ അപകടങ്ങള്‍ തങ്ങളെയും കാത്തിരിക്കുന്നുവെന്നാണ് ഹാരി ചൂണ്ടിക്കാണിച്ചത്.

കേസില്‍ തങ്ങളുടെ ഭാഗം അറിയിക്കാന്‍ ഹോം ഓഫീസ് 500,000 പൗണ്ട് പൊതുപണമാണ് ചെലവാക്കിയത്. കേസ് തോറ്റതോടെ ചെലവുകളുടെ പകുതി മാത്രം നല്‍കാനാണ് തനിക്ക് ബാധ്യതയെന്ന് ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ തുക കുറച്ച് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജ് വിധിച്ചു. ഹോം ഓഫീസ് ചില നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വാദിക്ക് കേസ് നഷ്ടമായെന്ന് ചൂണ്ടിക്കാണിച്ചാണ് 90% ഫീസും തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions