യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ടോറികളെ പിന്നില്‍ നിന്ന് വീഴ്ത്തുക ഫരാഗിന്റെ റിഫോം യുകെ!

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ടോറികള്‍ക്ക് വലിയ തിരിച്ചടിയാവുക സ്വന്തം വോട്ടു ചോര്‍ച്ച. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ തുണച്ച കാല്‍ശതമാനത്തോളം വോട്ടര്‍മാര്‍ ഇക്കുറി റിഫോം യുകെയ്ക്ക് പിന്തുണ നല്‍കുന്നതാണ് തിരിച്ചടിയ്ക്കു പ്രധാന കാരണം.

റെഡ്ഫീല്‍ഡ് & വില്‍ടണ്‍ സര്‍വ്വെയില്‍ 2019 തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് പിന്തുണ നല്‍കിയ 24 ശതമാനം വോട്ടര്‍മാര്‍ നിഗല്‍ ഫരാഗിന്റെ പിന്തുണയുള്ള റിഫോം യുകെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ഇത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്. തെരഞ്ഞെടുപ്പില്‍ ടോറികളെ പിന്തുണയ്ക്കുമെന്ന് 2019-ല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത അഞ്ചില്‍ രണ്ട് പേര്‍ മാത്രമാണ് വ്യക്തമാക്കിയത്.

അതേസമയം, 18 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. 7 ശതമാനം പേര്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുമെന്നും സര്‍വ്വെയില്‍ അറിയിച്ചു. ലേബര്‍ പാര്‍ട്ടി സര്‍വ്വെകളില്‍ വലിയ മുന്നേറ്റം നേടുന്നതിനിടെ റിഫോം യുകെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നത് ടോറികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.

റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ പോളില്‍ ലേബര്‍ പാര്‍ട്ടി 44 ശതമാനം വോട്ട് വിഹിതവുമായി ടോറികള്‍ക്കെതിരെ 22 പോയിന്റ് ലീഡാണ് നിലനിര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവുകള്‍ക്ക് 22 ശതമാനമാണ് വോട്ട് വിഹിതം. ഇതിനിടെ 2019-ല്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത പത്തില്‍ എട്ട് പേരും പാര്‍ട്ടിയെ തന്നെ ഇക്കുറി പിന്തുണയ്ക്കുമെന്നും അറിയിക്കുന്നു. സുനാകിനും, ടോറി പാര്‍ട്ടിക്കും ഈ പ്രവചനങ്ങള്‍ മോശം വാര്‍ത്തയാണ് നല്‍കുന്നത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions