യു.കെ.വാര്‍ത്തകള്‍

മകനേയും കുടുംബത്തേയും കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം. നാട്ടില്‍ കാസര്‍ഗോഡ് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് വിട വാങ്ങിയത്. ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്നേ യുകെയിലെത്തിയ ഡിബിനും കുടുംബത്തിനും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്നേയാണ് മാത്തച്ചനും ഭാര്യയും ബ്ലാക്ക് പൂളിലെത്തിയത്.

എന്നാല്‍ ഞായറാഴ്ച വെളുപ്പിന് 12.30 ഓടെ മാത്തച്ചനെ വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക്പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഉടനെ കാര്‍ഡിയാക് യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.

മകന്‍ ഡിബിനും മരുമകള്‍ ജോഷ്‌നിയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions