യു.കെ.വാര്‍ത്തകള്‍

താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ; രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്

താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം . ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന സ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലെന്നത് രോഗികളുടെ സുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

റസിഡന്റ് സ്റ്റാഫുകള്‍ മൂലം ഒറ്റപ്പെടലും, പേടി മാത്രമെന്ന് മുദ്രകുത്തലും നേരിട്ട നിരവധി രോഗികളുണ്ടെന്നും, ഇത് ശത്രുതാമനോഭാവമുള്ള അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥ മൂലം തെറ്റുകള്‍ സംഭവിച്ചാല്‍ അത് മറ്റുള്ളവരുടെ മേല്‍ പഴി ചാരുന്ന രീതി രൂപം കൊള്ളുകയും, പരിചരണം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായി ഗവേഷകര്‍ പറഞ്ഞു.

ഇത്തരം പ്രൊഫഷണലുകളെ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്‍എച്ച്എസ് നേതാക്കള്‍ പുനരാലോചിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ലോക്കം വര്‍ക്കിംഗ് സംവിധാനങ്ങള്‍ രോഗികളുടെ സുരക്ഷയെയും, പരിചരണത്തിന്റെ മേന്മയെയും ബാധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയത്. ലോക്കം ഡോക്ടര്‍മാരെയും, ഏജന്‍സികളെയും, സ്ഥിരമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, രോഗികള്‍ എന്നിവരെയാണ് ഇന്റര്‍വ്യൂ ചെയ്തത്.

പ്രൈമറി, സെക്കന്‍ഡറി കെയര്‍ സംവിധാനങ്ങളിലെ ജോലിക്കാരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. പരിചിതമല്ലാത്ത അന്തരീക്ഷത്തില്‍ കാര്യമായ വിവരങ്ങള്‍ നല്‍കാതെ, പിന്തുണയും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നതായി താല്‍ക്കാലിക ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കമ്പ്യൂട്ടര്‍ മുതല്‍ പോളിസി, പ്രൊസീജ്യര്‍, ബില്‍ഡിംഗ് എന്നിവയിലെ നിയന്ത്രണങ്ങളും, വിലക്കുകളും മൂലം തങ്ങള്‍ക്ക് ജോലി സുരക്ഷിതമായി, ഫലപ്രദമായി ചെയ്യാന്‍ പരിമിതികള്‍ നേരിടുന്നതായി ഇവര്‍ പറയുന്നു.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions