യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക്!

ഇംഗ്ലണ്ടില്‍ പോലീസ് സേനയുടെ വിലയിടിഞ്ഞു വരികയാണെന്ന് സമീപകാലത്തെ നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യം, മോഷണം എന്നിവയിലെ പ്രതികളെ കണ്ടെത്തുന്നതിലും കുറ്റകൃത്യം തടയുന്നതിലും പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. പോലീസ് തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളുമുണ്ട്. ഏതായാലും ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക് മാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പോലീസ് സേനകളെ വിശ്വാസമെന്നാണ് ഗവേഷണത്തില്‍ വ്യക്തമാകുന്നത്. യുകെയിലെ ഏറ്റവും വലിയ സേനയായ മെട്രോപൊളിറ്റന്‍ പോലീസിന്റെ വിശ്വാസ്യത സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇംഗ്ലണ്ടിലെ ഒന്‍പത് മേഖലകളിലായി നടത്തിയ സര്‍വ്വെയില്‍ വനിതകള്‍ക്കാണ് പുരുഷന്‍മാരെ അപേക്ഷിച്ച് പോലീസിനെ വിശ്വാസം കൂടുതല്‍. അതേസമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ചാടിയ ലണ്ടനിലെ മെറ്റ് പോലീസിനെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ വിശ്വാസക്കുറവുമുണ്ട്.

വെള്ളക്കാരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷങ്ങളില്‍ പോലീസിനോടുള്ള വിശ്വാസം കുറവാണ്. നീതിന്യായ വ്യവസ്ഥയും, കുറ്റകൃത്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ വെയിന്‍ കൗസെന്‍സും, നിരവധി ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും നടത്തിയ ഡേവിഡ് കാരിക്കും മെറ്റ് പോലീസ് സേനാംഗങ്ങളായിരുന്നു. തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് പോലീസുകാര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions