യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ മിനി മാരത്തോണില്‍ മൂന്നാം തവണയും മെഡല്‍ നേട്ടവുമായി മലയാളി സഹോദരിമാര്‍

ലണ്ടന്‍: ലണ്ടന്‍ ടിസിഎസ് മിനി മാരത്തോണില്‍ തുടര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി മലയാളി സഹോദരിമാര്‍. ലണ്ടനിലെ ആന്‍ മേരി മല്‍പ്പാനും ക്രിസ്റ്റല്‍ മേരി മല്‍പ്പാനുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരത്തോണിലെ മിന്നും താരങ്ങളാണ് ഈ സഹോദരിമാര്‍. സ്‌പോര്‍ട്‌സില്‍ തല്‍പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിത്. ലണ്ടനിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിഗ്‌ബെന്‍, പാര്‍ലമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവര്‍ഷവും ഈ മാരത്തോണ്‍ നടക്കുന്നത്.

ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മാതാപിതാക്കള്‍ ആരോഗ്യ മേഖലയില്‍ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും, സിനി ഷീജോയും ആണ്. ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും സിനി ലണ്ടന്‍ ബാര്‍ട്ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ഡയബറ്റിക്‌സ് ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റ് ആണ്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions