യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഒറ്റ വര്‍ഷം കൊണ്ട് 15,000-ലേറെ മരണങ്ങള്‍

കടുത്ത സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളുടെ പരിചരണത്തില്‍ വലിയ തോതില്‍ രോഗികള്‍ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് ടീമുകളുടെ പരിചരണത്തിലുള്ള 15,000-ലേറെ രോഗികളാണ് ഒരു വര്‍ഷത്തിനിടെ മരിച്ചത്.

2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലെ മരണങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരം മരണങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആദ്യമായി ഈ കണക്കുകള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല. സുപ്രധാന എന്‍എച്ച്എസ് റിപ്പോര്‍ട്ട് ഇന്‍ഡിപെന്‍ഡന്റിന് ചോര്‍ന്ന് കിട്ടിയതോടെയാണ് കണക്കുകള്‍ പുറത്തുവന്നത്.

ആത്മഹത്യ ചെയ്തത് മുതല്‍ ആത്മഹത്യയെന്ന് ഇന്‍ക്വസ്റ്റ് സ്ഥിരീകരിക്കാത്ത മരണങ്ങളും, ഹൃദയാഘാതം, സ്‌ട്രോക്ക്, വാഹനാപകടം എന്നിവയിലൂടെ സംഭവിച്ച അപ്രതീക്ഷിത മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ചികിത്സയ്ക്കായി പലപ്പോഴും പ്രിയപ്പെട്ടവര്‍ കെഞ്ചാറുണ്ടെന്ന് ആത്മഹത്യയില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

ദശകങ്ങളായി കമ്മ്യൂണിറ്റി കെയര്‍ ആരാലും പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് സീനിയര്‍ എന്‍എച്ച്എസ് സ്രോതസ്സുകള്‍ പ്രതികരിച്ചു. ഇന്‍പേഷ്യന്റ് ആശുപത്രി സേവനങ്ങളിലാണ് ആരോഗ്യ മേധാവികള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ ക്ലിനിക്കിലും, വീടുകളിലും നല്‍കുന്ന ചികിത്സ ഉള്‍പ്പെടെ വരും. പരിചരണത്തിനായുള്ള ഡിമാന്‍ഡ് എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ ജീവനക്കാര്‍ക്കും, ഫണ്ടിംഗിനുമായുള്ള നെട്ടോട്ടത്തിലാണ് ട്രസ്റ്റുകള്‍.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions