യു.കെ.വാര്‍ത്തകള്‍

കുട്ടികളുമായി കാര്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക; 500 പൗണ്ട് വരെ പിഴ കിട്ടാം

കാര്‍ യാത്രക്കിടെ കുട്ടികള്‍ വരുത്തുന്ന കുസൃതികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വലിയ പിഴ ശിക്ഷയ്ക്ക് കാരണമാകാമെന്ന് ഡ്രൈവിംഗ് വിദഗ്ധര്‍ . യാത്രക്കിടയില്‍ കുട്ടികള്‍ സാധാരണയായി ചെയ്യാറുള്ള ഒരു കാര്യത്തിനാണ് 500 പൗണ്ട് വരെ പിഴ ലഭിക്കാന്‍ ഇടയുള്ളത്. സ്വാന്‍സ്വേ മോട്ടോര്‍ ഗ്രൂപ്പിലെ ഡ്രൈവിംഗ് വിദഗ്ധര്‍ പറയുന്നത്, എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് 14 വയസില്‍ താഴെയുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നാണ്.

യാത്രക്കിടയില്‍, കൗതുകം മൂലവും, സാഹസികത പ്രദര്‍ശിപ്പിക്കുന്നതിനുള്ള തോന്നലും മൂലം കുട്ടികള്‍ ബെല്‍റ്റ് അഴിച്ചു വയ്ക്കുന്നത് സാധാരണമാണ്. അത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍, ഓരോ കുട്ടിക്കും 500 പൗണ്ട് വീതം പിഴ ഒടുക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാരോ, വാഹനത്തിനുള്ളിലുള്ള മറ്റ് മുതിര്‍ന്ന യാത്രക്കാരോ ഇടക്കിടക്ക് കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. ധരിച്ചിട്ടില്ലെങ്കില്‍ അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിക്കണം.

യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ, എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് കുട്ടികള്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഡ്രൈവര്‍ നല്‍കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 14 വയസ്സിന് മുകളിലുള്ളവരെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കണ്ടെത്തിയാല്‍ 100 പൗണ്ടാണ് പിഴ. അതുപോലെ, 12 വയസ്സോ അല്ലെങ്കില്‍ 135 സെ. മീറ്റര്‍ ഉയരമോ ആകുന്നതുവരെ, കുട്ടികള്‍ക്ക് അനുയോജ്യമായ ഇരിപ്പിടം കാറിനുള്ളില്‍ ഒരുക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

മറ്റ് മുതിര്‍ന്ന യാത്രക്കാര്‍ കാറിലില്ലാത്ത സാഹചര്യത്തില്‍ കുട്ടി സീറ്റ് ബെല്‍റ്റ് ഊരാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടല്‍ കാര്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് നിര്‍ത്തി, സീറ്റ് ബെല്‍റ്റ് വീണ്ടും ധരിപ്പിക്കണമെന്നാണ് പറയുന്നത്. കുട്ടികളുടെ ശ്രദ്ധ ബെല്‍റ്റിലേക്ക് വരാതിരിക്കാന്‍ യാത്രയില്‍ കളിപ്പാട്ടങ്ങളും മറ്റും കരുതുന്നതും നല്ലതായിരിക്കും. ഇത് ഫലം കണ്ടില്ലെങ്കില്‍, പുറകിലെ സീറ്റില്‍ കുട്ടികള്‍ക്ക് ഒപ്പം ഒരു മുതിര്‍ന്ന വ്യക്തി കൂടി ഇരിക്കുക.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions