ഇംഗ്ലണ്ടില്‍ ഹൃദയാഘാതവും സ്‌ട്രോക്കും നേരിടുന്ന രോഗികളുടെ ജീവന്‍ റിസ്കില്‍. യാഥാസമയം ആംബുലന്‍സ് സേവനം ലഭ്യമാകാത്തതാണ് വെല്ലുവിളി. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ നേരിട്ട രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വിശദമാക്കുന്നു.
പാരാമെഡിക്കുകള്‍ ഈ സംഭവസ്ഥലങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ സമീപം എത്തിച്ചേരാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവരുന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 194 ഏരിയകളില്‍ കാറ്റഗറി 2 കോളുകളില്‍ സമയം പാലിച്ചത് വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് മാത്രമാണ്. ഇവിടെ ശരാശരി പ്രതികരണം 16 മിനിറ്റിനുള്ളില്‍ ലഭിക്കും.
കോണ്‍വാളിലാണ് ഏറ്റവും മോശം പ്രകടനം. ഒരു മണിക്കൂര്‍ 9 മിനിറ്റാണ് ഇവിടെ ശരാശരി പ്രതികരണം സമയം. അനുവദനീയമാതിന്റെ നാലിരട്ടിയാണ് ഇത്. വെസ്റ്റ് ഡിവോണില്‍ ശരാശരി ഒരു മണിക്കൂറില്‍ കൂടുതലും, സൗത്ത് ഹാംസില്‍ 59 മിനിറ്റും വരെ ആംബലന്‍സിനായി കാത്തിരിക്കണം.