യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ഫലം കണ്ടില്ല; രാജ്യത്ത് 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം

ഇംഗ്ലണ്ടിന്റെ കാന്‍സര്‍ പ്രതിരോധ സംവിധാനം ഫലപ്രാപ്തിയിലെത്തിയില്ല. കാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മുന്‍കൂട്ടി കാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് കാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട സ്ഥിതിയാണ്.

രാജ്യം നേരിടുന്ന കാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും.


എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60 ശതമാനത്തിലാണെന്നാണ് മുന്നറിയിപ്പ്. 'നമ്മുടെ നിലവിലെ പോക്ക് ലക്ഷ്യത്തില്‍ നിന്നും ഗുരുതരമായ തോതില്‍ അകന്ന് നില്‍ക്കുന്നു', മുന്നറിയിപ്പ് പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ നടന്ന സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ നന്മയേക്കാള്‍ ദോഷമാണ് സൃഷ്ടിച്ചതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.


തെറ്റായ രോഗസ്ഥിരീകരണം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ മൂലം ഹെല്‍ത്ത് സര്‍വ്വീസില്‍ അധിക സമ്മര്‍ദം ചെലുത്തുന്നതായാണ് വിമര്‍ശനം. ജിപി അപ്പോയിന്റ്‌മെന്റുകള്‍ നേടുന്നതിലെ പ്രതിസന്ധി മൂലം രോഗികള്‍ക്ക് പലപ്പോഴും തങ്ങളുടെ ആശങ്ക രേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നതും പ്രശ്‌നമാണ്. യുകെയില്‍ കാന്‍സര്‍ മൂലം മരണമടയുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions