യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് ​ഘബ എന്നയാളാണ് പിടിയിലായത്. ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22-നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണം ഉണ്ടായത്.

അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

2023 മാര്‍ച്ച് 18-ന് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 19-നും 22-നും ലണ്ടനില്‍ ഇന്ത്യന്‍ മിഷണറികള്‍ക്കും ഉദ്യോ​ഗസ്ഥര്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ വലിയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്നും എന്‍ഐഎ അറിയിച്ചു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions