നാട്ടുവാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിനിടെ വ്‌ളോഗറായ യുകെ വനിതയ്ക്ക് നേരെ പീഡന ശ്രമം; വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ വീഡിയോയിലൂടെ


തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ അപമാനിക്കപ്പെട്ടതായി യുകെ വനിത യുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വ്‌ളോഗറായ ഇംഗ്ലണ്ട് സ്വദേശിനി തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞത്. ശ്രീമൂലസ്ഥാനത്ത് പൂരത്തെക്കുറിച്ച് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നുപിടിക്കുന്ന വീഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. പരാതി ലഭിച്ചില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കുനിശ്ശേരി സ്വദേശിയുടെ പേരില്‍ അന്വേഷണം തുടങ്ങിയതായി ഈസ്റ്റ് പോലീസ് അറിയിച്ചു.

അടുത്തിടെ ജാര്‍ഖണ്ഡില്‍ വിദേശവനിത കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നാടായ കേരളത്തിലേക്കു വരൂ എന്നുപറഞ്ഞു വീഡിയോ പങ്കുവെച്ച വ്ലോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായിട്ടുള്ളത്. പൂരവുമായി ബന്ധപ്പെട്ട് മൂന്നു വീഡിയോകളാണ് ഇവര്‍ പങ്കുവെച്ചത്. ഇതില്‍ മോശം അനുഭവമെന്നു പറഞ്ഞ്‌ പങ്കുവെച്ച വീഡിയോയിലാണ് അനുവാദമില്ലാതെ ഒരാള്‍ കടന്നുപിടിക്കുന്നതായുള്ളത്. ഉമ്മവെക്കുകയാണെന്ന് ഇയാള്‍ പറയുന്നതും യുവതി തട്ടിമാറ്റുന്നതും വീഡിയോയിലുണ്ട്.

പൂരത്തിന്റെ നല്ല അനുഭവങ്ങള്‍ക്കിടയിലും ചോദ്യംചെയ്യപ്പെടേണ്ട ചില കാര്യങ്ങളുണ്ടായതായി യുവതി വീഡിയോയില്‍ പറയുന്നു. ഒട്ടേറെ മലയാളികള്‍ വീഡിയോയ്ക്കടിയില്‍ കമന്റിട്ട് യുവതിയോട് സംഭവത്തില്‍ മാപ്പു പറയുന്നുണ്ട്.

യുവതിയും അമേരിക്കക്കാരനായ സുഹൃത്തും ഇന്ത്യയിലെ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അല്പം മലയാളവും ഇരുവരും പഠിച്ചിട്ടുണ്ട്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions