മെലനോമ അഥവാ ത്വക്കിലെ കാന്‍സറിനെ ഫലപ്രദമായി നേരിടാന്‍ കെല്പുള്ളതെന്ന് വിശ്വസിക്കുന്ന ആദ്യത്തെ എം ആര്‍ എന്‍ എ കാന്‍സര്‍ വാക്സിന്‍ യുകെയിലെ രോഗികളില്‍ ഇതാദ്യമായി പാരീക്ഷിച്ചു. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാഡര്‍, ശ്വാസകോശം, വൃക്ക എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്കെതിരെയും ഈ എം ആര്‍ എന്‍ എ വാക്സിന്‍ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ട്യൂമറിന് പ്രത്യേക ജനറ്റിക് മേക്ക് ഉപയോഗിച്ച്, വ്യക്തികള്‍ക്ക് അനുസൃതമായി ഇതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുതലാണ്.
കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ള ഇത് ഏതാനും ആഴ്ചകള്‍ കൊണ്ട് നിര്‍മ്മിക്കുവാന്‍ കഴിയും. ശരീരത്തോട് കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കാനും തിരികെ വരുന്നതില്‍ നിന്ന് തടയുവാനം നിര്‍ദ്ദേശം നല്‍കിക്കൊണ്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഫാര്‍മ രംഗത്തെ അതികായരായ മൊഡേണയും എം എസ് ഡിയും സംയുക്തമായി വികസിപ്പിച്ച ഈ വാക്സിന്റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങളില്‍ ത്വക്കിലെ കാന്‍സര്‍ തിരികെ വരുന്നതിനെ വലിയൊരു അളവില്‍ തടയുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ അവസാന ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ചികിത്സയുടെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദൈര്‍ഘ്യമേറിയ ഒരു കാലയളവിന് ശേഷം നമ്മള്‍ കണ്ട ഒരു അതിവിശിഷ്ടമായ വസ്തുക്കളില്‍ ഒന്ന് എന്നായിരുന്നു പരീക്ഷണത്തിന്റെ കോഓര്‍ഡിനേറ്റിംഗ് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോക്ടര്‍ ഹീതര്‍ ഷോ പറഞ്ഞത്.
മികച്ച സങ്കേതിക വിദ്യയുടെ സഹായത്താല്‍ രോഗികള്‍ക്കായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് പൂര്‍ണ്ണമായും ഫലപ്രദമാകും എന്നു തന്നെയാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുന്ന ആരോഗ്യ വിദഗ്ധര്‍ ഉറച്ചു വിശ്വസിക്കുന്നത്. ലോകമാകമാനമാാായി 1,100 രോഗികളില്‍ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പുതിയ വാക്സിന്‍, ഇന്‍ഡിവിജ്വലൈഅസ്ഡ് നിയോ ആന്റിജന്‍ തെറാപ്പി (ഐ എന്‍ ടി) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതിനെ കാന്‍സര്‍ വാക്സിന്‍ എന്നും വിളിക്കും. ഒരു നിശ്ചിത കാന്‍സറിനെയും ട്യൂമറിനെയും കണ്ടെത്തുവാനും ആവയ്ക്കെതിരെ പോരാടുവാനും ശരീരത്തില്‍ പ്രതിരോധ സംവിധാനങ്ങളെ പ്രേരിതമാക്കിക്കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
എം ആര്‍ എന്‍ എ - 4157 (വി940) എന്ന് ശാസ്ത്രീയ നാമമുള്ള ഇത് ഓരോ വ്യക്തിയിലും തനത് സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്യൂമര്‍ നിയോ ആന്റിജനുകളെയാണ് ലക്ഷ്യം വയ്ക്കുക. രോഗിയുടെ കാന്‍സറില്‍ ഉണ്ടാകുന്ന അനന്യസാധാരണമായ ഉല്‍പരിവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള ഒരു ആന്റി ട്യൂമര്‍ പ്രതിരോധ സംവിധാനമാണ് ഈ വാക്സിനിലുള്ളത്.