യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്‌കൂളുകളില്‍ സുരക്ഷിതത്വം അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഔദ്യോഗിക സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്‌കൂള്‍ ജീവനക്കാര്‍ക്കും, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ഒപ്പം ഹോമോഫോബിയ, വംശീയത, സെക്‌സിസം എന്നിവയും വര്‍ദ്ധിക്കുന്നു. ലൈംഗികമായ പെരുമാറ്റങ്ങളുടെ നല്ലൊരു ശതമാനവും സ്ത്രീകള്‍ക്കാണ് നേരിടേണ്ടി വരുന്നത്.

ബുധനാഴ്ച കാര്‍മാര്‍തെന്‍ഷയരിലെ സ്റ്റേറ്റ് സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി രണ്ട് അധ്യാപകരെയും സഹവിദ്യാര്‍ത്ഥിയെയും കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് കൊലക്കുറ്റത്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളുകളില്‍ ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍ അപൂര്‍വ്വമാണെങ്കിലും സ്‌കൂള്‍ അന്തരീക്ഷം സുരക്ഷിതമല്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്.

എല്ലാ ദിവസവും സുരക്ഷിതമായി തോന്നുന്നുവെന്ന് കേവലം 39% വിദ്യാര്‍ത്ഥികളാണ് അഭിപ്രായപ്പെട്ടത്. അതേസമയം 69% ഹെഡ്ടീച്ചേഴ്‌സും, സീനിയര്‍ സ്റ്റാഫും സ്‌കൂള്‍ സുരക്ഷിതമെന്ന് വിലയിരുത്തി. സെക്കന്‍ഡറി സ്‌കൂളുകല്‍ സമാധാനപരമാണെന്ന് 16% സ്‌കൂള്‍ ടീച്ചേഴ്‌സും, 13% വിദ്യാര്‍ത്ഥികളും മാത്രമാണ് അംഗീകരിക്കുന്നതെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വ്വെ വ്യക്തമാക്കി.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions