യു.കെ.വാര്‍ത്തകള്‍

വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ വിലക്കാനും എന്‍എച്ച്എസ്

വനിതകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇടങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങളുള്ളത്.

സ്വകാര്യമായ പരിചരണം ആവശ്യമായ സമയങ്ങളില്‍ സമാനമായ ബയോളജിക്കല്‍ സെക്‌സിലുള്ള ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദ്ദേശങ്ങള്‍. ട്രാന്‍സ് രോഗികള്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങള്‍ ആശുപത്രികളില്‍ ഒരുക്കാനും പരിഷ്‌കാരം ആവശ്യപ്പെടുന്നു.

മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഈ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. 'ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ശരിയാക്കിയില്ലെങ്കില്‍ സ്ത്രീകളുടെ സുരക്ഷയിലും, ഭാവി തലമുറയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും', ബാര്‍ക്ലേ വ്യക്തമാക്കിയിരുന്നു.

ട്രാന്‍സ് വനിതകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പേരില്‍ പലപ്പോഴും സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. സ്വയം ഒരു സ്ത്രീയെന്ന് വല്ലപ്പോഴും അവകാശപ്പെടുന്നവര്‍ക്കും വനിതാ വാര്‍ഡുകളില്‍ കഴിയാന്‍ എന്‍എച്ച്എസ് നിയമങ്ങള്‍ അനുമതി നല്‍കുന്നുവെന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നിയമപരമായി ലിംഗമാറ്റം നടത്തിയിട്ടുണ്ടോയെന്ന വ്യത്യാസം ഇതിനെ ബാധിക്കുന്നില്ല.

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ രോഗികള്‍ ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണത്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions