യു.കെ.വാര്‍ത്തകള്‍

ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ്; എസ്എന്‍പിയില്‍ പ്രതിസന്ധി

തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിനകം സ്കോട്ട്‌ ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ് . ഹംസ യൂസഫിന്റെ രാജിയോടെ കടുത്ത നേതൃത്വ പ്രതിസന്ധിയാണ് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേരിടുന്നത്.
നിക്കോള സ്റ്റര്‍ജന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഹംസ യൂസഫ് നേതൃത്വ പദവിയിലെത്തിയത്.

പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താന്‍ പ്രഥമ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ എസ്എന്‍പിയുടെ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

യൂസഫിന്റെ രാജി വാര്‍ത്തയ്ക്ക് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ നേതൃത്വ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാന്‍ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു. എസ്എന്‍ പിയുടെ ഭരണഘടന അനുസരിച്ച് നേതൃസ്ഥാനത്തേയ്ക്ക് വരുന്ന ആള്‍ക്ക് കുറഞ്ഞത് നൂറു പേരുടെയെങ്കിലും നാമനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കണം. ഇതോടൊപ്പം കുറഞ്ഞത് 20 ബ്രാഞ്ചുകളില്‍ നിന്ന് എങ്കിലും പിന്തുണയും ലഭിക്കണം. ഇതിനു പുറമെ നാമനിര്‍ദ്ദേശം പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യണം

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions