യു.കെ.വാര്‍ത്തകള്‍

ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍

ഭാരിച്ച യൂണിവേഴ്സിറ്റി പഠനം താങ്ങാനാവാതെ ബ്രിട്ടീഷ് യുവ തലമുറ തൊഴില്‍ മേഖലയിലേയ്ക്ക് തിരിയുന്നു. 27,000 പൗണ്ടെങ്കിലും വായ്പയെടുക്കേണ്ട സാഹചര്യത്തിലേക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എത്തിയതോടെ യൂണിവേഴ്സിറ്റി പഠനം പലരും ഒഴിവാക്കിയിരിക്കുകയാണ്.

അതുകൊണ്ടു തന്നെ അപ്രന്റീസ്ഷിപ് കോഴ്സുകള്‍ക്ക് ആവശ്യകാര്‍ ഏറുകയാണ്. യൂക്കാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്‍പത് മുതല്‍ 12 വയസ്സുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 59 ശതമാനം പേരും യൂണിവേഴ്സിറ്റി കോഴ്സുകളും അപ്രന്റീസ്ഷിപ് കോഴ്സുകളും തമ്മില്‍ താരതമ്യം ചെയ്ത് വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. യൂക്കാസില്‍ അപ്രന്റീസ്ഷിപ് കോഴ്സുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 62.4 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അപ്രന്റീസ്ഷിപ് കോഴ്സുകള്‍, പഠനകാലത്ത് തന്നെ ഒരു വരുമാനം സൃഷ്ടിക്കുകയും, പ്രായോഗിക പരിശീലനം നല്‍കുക വഴി വളരെ പെട്ടെന്ന് തന്നെ ഒരു ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. അതില്‍ തന്നെ, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ പോലുള്ള അപ്രന്റീസ്ഷിപ് കോഴ്സുകള്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇതെ കോഴ്സുകള്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ചവരേക്കാള്‍ ശമ്പളം അപ്രന്റീസ്ഷിപ് കഴിഞ്ഞവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്യുന്നു.

നേരത്തെ മാന്വല്‍ ട്രേഡ് മേഖലകളില്‍ മാത്രം ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ് കോഴ്സുകള്‍ ഇന്ന് ഒട്ടുമിക്ക മേഖലകളിലും ഉണ്ട് എന്നതും ഈ കോഴ്സുകളുടെ പ്രീതി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നിയമ പഠനത്തിനുള്ള അപ്രന്റീസ്ഷിപ് കോഴ്സ്. ഷ്രൂസ്ബറിയിലെ എഫ് ബി സി മാന്‍ബൈ ബൗഡ്‌ലര്‍ സോളിസിറ്റേഴ്സ് നല്‍കുന്ന ആറു വര്‍ഷത്തെ ഡിഗ്രി അപ്രന്റീസ്ഷിപ്പിന് പഠിക്കുന്ന നോവ പറയുന്നത്, നിയമം എന്താണെന്നതിന്റെ പ്രായോഗിക ജ്ഞാനം ഈ കോഴ്സ് വഴി ലഭിക്കും എന്നാണ്. മാത്രമല്ല, ആറു വര്‍ഷത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഒരു സോളിസിറ്റര്‍ ആകാനുള്ള സമ്പൂര്‍ണ്ണ യോഗ്യതയും ലഭിക്കും.

നിയമം മുതല്‍ ആരോഗ്യ രംഗം വരെ ഇന്ന് ഏതാണ്ട് എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള അപ്രന്റീസ്ഷിപ് കോഴ്സുകള്‍ നിലവില്‍ വന്നിരിക്കുന്നു. പഠനത്തോടൊപ്പം വരുമാനം എന്നതിനു പുറമെ, തൊഴിലില്‍ പ്രായോഗിക പരിജ്ഞാനം നേടാനും ഇത്തരം കോഴ്സുകള്‍ ഉപകരിക്കും.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions