യു.കെ.വാര്‍ത്തകള്‍

13 ബലാത്സംഗങ്ങള്‍: മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ

യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോകുകയും 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും, തട്ടിക്കൊണ്ട് പോയ കേസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചത്.

ചുരുങ്ങിയത് 13 വര്‍ഷവും, 225 ദിവസവും നീളുന്ന ശിക്ഷയാണ് അക്രമിയ്ക്ക് നേരിടേണ്ടി വരിക. 2014 മുതല്‍ 2023 വരെയുള്ള സമയത്താണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. എന്നെങ്കിലും പുറത്തുവിട്ടാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ ഇയാള്‍ ലൈസന്‍സില്‍ തുടരും.

2023 സെപ്റ്റംബറില്‍ കൈയിലൊരു കത്തിയുമായി എത്തിയ മിച്ചല്‍ ഇരയോട് കൈകള്‍ പിന്നില്‍ കാണിക്കാന്‍ ആവശ്യപ്പെട്ട ശേഷം കേബിള്‍ ഉപയോഗിച്ച് കെട്ടുകയും, വായ് ടേപ്പ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള 24-കാരന്‍ ആ സമയത്ത് സേവനം നല്‍കുന്ന ഓഫീസറായിരുന്നു. അച്ചടക്ക ഹിയറിംഗിന് ശേഷം 2023 ഡിസംബറില്‍ ഇയാളെ മെറ്റില്‍ നിന്നും പിരിച്ചുവിട്ടു.

മിച്ചലിന്റെ ഒരു ഇര വാഹനത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട് പൊതുജനത്തിന്റെ സഹായം തേടിയതോടെയാണ് പോലീസുകാരനെതിരെ അന്വേഷണം വരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ബാഗില്‍ നിന്നും കേബിളുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത്. 2017-ലും മിച്ചലിനെതിരെ ബലാത്സംഗ കേസില്‍ അന്വേഷണം നടന്നെങ്കിലും കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions